നറുക്കെടുപ്പിലൂടെ വീടുവിൽപ്പന നിയമവിരുദ്ധം; ദമ്പതികൾക്കെതിരെ ലോട്ടറി വകുപ്പ്
വീട് വിറ്റ് കടം വീട്ടാന്‍ സമ്മാന കൂപ്പണുമായി തിരുവനന്തപുരം സ്വദേശികള്‍ രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ കൂപ്പൺ വിൽപ്പന നിയമവിരുദ്ധമാണ് എന്ന് ലോട്ടറി വകുപ്പ് . മൂന്ന് കിടപ്പ് മുറികളുള്ള ഇരുനില വീട് വില്ക്കാന് 2000 രൂപയുടെ കൂപ്പണാണ് പുറത്തിറക്കിയത് . കൂപ്പന്‍ എടുക്കുന്നവരില്‍ ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാം. ഒക്ടോബര്‍ 17 നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
വിദേശത്ത് ജോലി നോക്കിയിരുന്ന അജോയും അന്നയും കോവിഡ് പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് ബാങ്ക് ലോണും കടവുമെടുത്ത് 45 ലക്ഷം രൂപയ്ക്ക് വാങ്ങിയ വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. നാട്ടിലെത്തി ബിസിനസ് ചെയ്യാമെന്ന മോഹം പക്ഷേ കോവിഡ് പ്രതിസന്ധിയിൽ തകിടം മറഞ്ഞു. വിചാരിച്ച പദ്ധതികളൊന്നും പ്രാവർത്തികമായില്ല. എന്നാല്‍ കൊറോണ മൂലമുണ്ടായ പ്രതിസന്ധി ഇവരുടെ എല്ലാ പദ്ധതികളും തകര്‍ത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനൻ വീട് വില്ക്കാന് ശ്രമം നടത്തിയെങ്കിലും 55 ലക്ഷം രൂപയ്ക്ക് അപ്പുറം നല്കാന് ആരും തയ്യാറല്ല. ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പണ്‍ വില്‍ക്കാനാണ് ഇവർ തീരുമാനിച്ചത്. 3500 കൂപ്പൺ വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാല്‍ നറുക്കെടുപ്പ് നടത്താം എന്നാണ് ഇവർ പദ്ധതിയിട്ടിരുന്നത്.
18 ലക്ഷം രൂപ സമ്മാന നികുതി ഇനത്തിൽ നല്‍കണം. ബാധ്യത വീട്ടി കിട്ടുന്ന ബാക്കി 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് ഇവരുടെ ആഗ്രഹം. ഇതിനോടകം 100 കൂപ്പണ്‍ വിറ്റുപോയി എന്ന് ഇവർ അറിയിച്ചു.
എന്നാല്‍ നിയമവിരുദ്ധമായ കൂപ്പൺ വില്പനക്ക് എതിരെ നടപടി എടുക്കണം എന്ന ആവശ്യവുമായി
എസ് പിക്ക് പരാതി നൽകുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. വ്യക്തികൾക്ക് സ്വന്തം നിലയിൽ പണം വാങ്ങി ലോട്ടറിയോ കൂപ്പണോ നടത്താൻ ആകില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.
Content Highlight: Thiruvananthapuram couples release coupens to sell their house. State lottery dept. to file complaint.