നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്തുനിന്ന് പൊന്മുടിയിലേക്ക് പൊയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.
Content Highlight: KSRTC, Bus Accident, Thiruvananthapuram