തൃക്കാക്കരപ്പോരിന് കൺസൾട്ടേഷൻ ഫീയും
തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ വലിയ തോതിലാണ് നെഗറ്റീവ് കാന്പനിങ് നടക്കുന്നത്.
കെട്ടിയിറക്കിയ സ്ഥാനാർഥിയെന്നും പാർട്ടി മുഖം രക്ഷിക്കാൻ സഭാ ആസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന സ്ഥാനാർഥിയെന്നുമുള്ള ആക്ഷേപങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരമാണ് നേടിയത്. ഇതിന് പിന്നാല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാർഡിയോളജിസ്റ്റായ ജോ ജോസഫിന്റെ ഫീസിനെ ചൊല്ലിയാണ്.
തൃക്കാക്കരയുടെ ഹൃദയമിടിപ്പറിയുന്ന ഡോക്ടറുടെ ഫീസ് ആയിരം രൂപയാണെന്നും സാധാരണക്കാർക്ക് കൈത്താങ്ങാവേണ്ട ജനപ്രതിനിധി കഴുത്തറപ്പൻ ഫീസ് വാങ്ങുന്നുവെന്നുമാണ് എതിർ വിഭാഗത്തിന്റെ പ്രചാരണം.. അതിനെതിരെ ലിസി ഹോസ്പിറ്റലിലെ ബില്ലിന്റെ പകർപ്പുമായി എതിർവാദത്തിനൊരുങ്ങിയിരിക്കുകയാണ് എൽ ഡി എഫ്.
അഡ്വാൻസ് ബുക്കിങ് ഉൾപ്പെടെയുള്ള കൺസൾട്ടേഷൻ ഫീ 200 രൂപയാണ്. തെരഞ്ഞെടുപ്പ് ഗോദയിൽ ഇനിയും ഇത്തരത്തിലുള്ള വാഗ്വാദങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.