തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മുന്നില്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നാലാം റൗണ്ട് എണ്ണിതുടങ്ങുമ്പോള്‍ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളാണ് ഇനി എണ്ണുക.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയതിന് ശേഷമാണ് ഇലക്ട്രോണിക്് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ തൃക്കാക്കരയില്‍ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.
കോര്പ്പറേഷന് പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന് എന്നിവരാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക മരണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്.
Content Highlights – Thrikakkara By-Election, Uma Thomas, UDF Lead