മഴ പെയ്തില്ലെങ്കില്‍ നാളെ തൃശൂര്‍ പൂരം വെടിക്കെട്ട്
മഴ പെയ്തില്ലെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വെള്ളിയാഴ്ച നടത്താന്‍ തീരുമാനം. വൈകിട്ട് നാലു മണി മുതലായിരിക്കും വെടിക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് മൂന്നു തവണ മാറ്റി വെച്ച ശേഷമാണ് വെള്ളിയാഴച വെടിക്കെട്ട് നടത്താന്‍ തീരുമാനമായിരിക്കുന്നത്.
11-ാം തിയതി പുലര്‍ച്ചെ 3 മണിക്കായിരുന്നു വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്. ഇതിന് മുന്‍പായി ഉച്ചപ്പൂരം വെടിക്കെട്ടും സാംപിള്‍ വെടിക്കെട്ടും നടത്തിയിരുന്നു. എന്നാല്‍ പൂരം വെടിക്കെട്ട് മഴ മൂലം മുടങ്ങുകയായിരുന്നു. പിന്നീട് രണ്ടു തവണ കൂടി മഴ വില്ലനായി.
എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നെങ്കിലും പൂര മൈതാനം മഴയില്‍ കുതിര്‍ന്നതോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കാതെ വരികയായിരുന്നു. രണ്ടു ദിവസമെങ്കിലും മണ്ണുണങ്ങിയാലേ വീണ്ടും തയ്യാറെടുപ്പ് നടത്താന്‍ കഴിയൂ. നിലവില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന സാമഗ്രികള്‍ വെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ നശിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.