കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി വ്യാപകം; കോക്സി വൈറസുകളാണ് പനിക്ക് കാരണമെന്ന് കണ്ടെത്തല്‍
സംസ്ഥാനത്ത് തക്കാളിപ്പനി വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ട്. കുട്ടികളിലാണ് തക്കാളിപ്പനി വ്യാപകമായി കൊണ്ടിരിക്കുന്നത്. തക്കാളി പനിക്ക് കാരണമാകുന്നത് കോക്സാകി വൈറസുകളാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലെ ഫലത്തിലാണ് കണ്ടെത്തല്‍
അപൂര്‍വമായി മുതിര്‍ന്നവരിലും ഈ രോഗം പകരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളിലാണ് രോഗം വ്യാപിക്കുന്നത്. താരതമ്യേന ഗുരുതരമല്ലാത്ത പനിയാണെങ്കിലും രോഗവ്യാപനം ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ചെറിയ പനി, വായക്കകത്ത് നാവിലും കവിളിനകത്തും മോണയിലും കുമിളകളാണ് തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗബാധ ഉണ്ടായാല്‍ തൊണ്ട വേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടാം. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മൂക്കിലെയോ തൊണ്ടയിലയോ ശ്രവങ്ങള്‍ വഴി രോഗം പകരാന്‍ സാധ്യതയുണ്ട്.
Content Highlights – Tomato fever, Rampant among children