കൊച്ചിയില് ട്രാന്സ് ജെന്ഡര് മോഡലിനെ മരിച്ച നിലയില് കണ്ടെത്തി
Posted On May 17, 2022
0
585 Views

കൊച്ചിയില് ട്രാന്സ് ജെന്ഡര് മോഡലിനെ മരിച്ച നിലയില് കണ്ടെത്തി. നടിയും മോഡലുമായ സെലിന് മാത്യുവിനെ (27)യാണ് ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ആലപ്പുഴ കുട്ടനാട് സ്വദേശിയാണ് സെലിന്.
ചൊവ്വാഴ്ച്ച രാവിലെ പത്തര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സെലിനും പങ്കാളിയുമായി ചില പ്രശ്നങ്ങള് ഉണ്ടായിരുന്നതായി സുഹൃത്തുക്കള് പൊലീസിന് മൊഴി നല്കി.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight – Transgender woman found dead in Kochi