കെ എസ് ആർ ടി സി ശമ്പള വിതരണം; ധനവകുപ്പിനോട് സഹായം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളവിതരണത്തില് ധനവകുപ്പിനോട് സഹായം ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു. ധനസഹായം ലഭ്യമാകുന്ന മുറയ്ക്ക് ശമ്പളം നൽകാനാവുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ നഷ്ടമില്ലാത്ത റൂട്ടുകളില് നിര്ത്തിവച്ച സര്വ്വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ നിലവിലെ സാഹചര്യത്തില് ഓടിക്കാന് ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.
30 ലക്ഷം യാത്രക്കാരില് നിന്ന് 18 ലക്ഷം യാത്രക്കാരിലേക്ക് എത്തിയപ്പോഴാണ് ഷെഡ്യൂളുകള് വെട്ടിക്കുറയ്ക്കാന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് പുതിയ കെഎസ്ആര്ടിസി ഡിപ്പോയ്ക്കുള്ള നടപടികള് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
ഇനി മുതല് കെഎസ്ആര്ടിസിക്ക് 15 ജില്ലാ ഓഫീസുകള് മാത്രമായിരിക്കും ഉണ്ടാവുക. കെഎസ്ആര്ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. പ്രൊഫസര് സുശീല് ഖന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ജില്ലാ ഓഫീസുകളുടെ എണ്ണം കുറച്ചിരുന്നു. ഇതിലേക്കുള്ള ജീവനക്കാരെ പുനര്വിന്യസിച്ചുള്ള ഉത്തരവും ബുധനാഴ്ച്ച പുറത്തുവിട്ടിരുന്നു.
Content Highlights –