ബോട്ടിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവം;രണ്ട് ബോട്ടുടമകൾ അറസ്റ്റിൽ
കൊച്ചിയിൽ പുറംകടലിൽ വെച്ച് ലഹരിശേഖരം പിടികൂടിയ കേസിൽ രണ്ട് ബോട്ട് ഉടമകൾ ഡി ആർ ഐ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി കന്യാകുമാരിയിൽ നിന്നാണ് ബോട്ടുടമകളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അൽപ സമയത്തിനകം ഇവരെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കും.
കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുന്നൂറ് കിലോയിലധികം വരുന്ന ഹെറോയിൻ കഴിഞ്ഞ ദിവസം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായാണ് ലഹരി മരുന്ന് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി ആർ ഐ ലഹരി പിടികൂടിയത്. ആ സമയത്ത് ബോട്ടിൽ മലയാളികളും തമിഴ്നാട് സ്വദേശികളുമായി ഇരുപത് പേരാണ് ഉണ്ടായിരുന്നത്. ഇവരും കസ്റ്റഡിയിലാണ്.
Content highlight – Two boat owners arrested for seizing drugs from boat