ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടര് കൂടി തുറന്നു; 100 ക്യുമികിസ് വെള്ളം പുറത്തേക്കൊഴുകും
ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകള് കൂടി തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നുണ്ട്. മുല്ലപ്പെരിയാര് അണക്കെട്ടില് നിന്ന് സ്പില്വേയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്ധിപ്പിച്ച സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള് തുറന്നത്.
നാളെ രാവിലെ ആറുമണി വരെ ഈ നിലയില് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ തീരുമാനം. ഞാറാഴ്ച്ച രാവിലെ ഡാമിന്റെ ഒരു ഷട്ടര് ഉയര്ത്തിയിരുന്നു. പെരിയാറിന്റെ ഇരു കരയിലുമുള്ളവര് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്ദേശം നല്കിയിട്ടുണ്ട്.
നിലവില് 2384.46 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂള് കര്വ് അനുസരിച്ച് 2383.53 ഘനയടി വെള്ളമാണ് സംഭരണശേഷി.
Content Highlights – Two more shutters of Idukki Cheruthoni Dam were opened