മലങ്കര കത്തോലിക്കാ സഭക്ക് പുതിയ മെത്രാൻമാർ
Posted On May 7, 2022
0
499 Views

മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാൻമാർ. ഡൽഹി ഗുഡ്ഗാവ് ഭദ്രാസനത്തിൽ ബിഷപ് തോമസ് മാർ അന്തോണിയോസ് പുതിയ അധ്യക്ഷൻ. മലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടർ റവ. ഡോ. ആൻറണി കാക്കനാട്ട് തിരുവനന്തപുരത്ത് സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെൻററിൽ കൂരിയാ മെത്രാനാകും. മാർ ഈവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാനാകും.
Content Headline: Two new bishops for Malankara Syrian Catholic Church.