മങ്കിപോക്സ്; കോട്ടയത്ത് രണ്ട് പേര് നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആദ്യ മങ്കി പോക്സ് സ്ഥീരീകരിച്ച കൊല്ലം സ്വദേശിയ്ക്കൊപ്പം യാത്ര ചെയ്ത രണ്ടു പേര് നിരീക്ഷണത്തില്‍. രോഗബാധിതനായ ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ് ഇരുവരും.തുടര്‍ന്നാണ് രണ്ട് പേരയും ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ വച്ചത്. നിലവില്‍ രണ്ടു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജൂലായ് 12-ാം തീയതി ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി കേരളത്തില്‍
എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തണം. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായ 16 ആളുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
കൂടാതെ സംസ്ഥാനത്തൊട്ടാകെ മങ്കിപോക്സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളത്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും കൂടാതെ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Content Highlights – Monkey Pox, Two people are under observation in Kottayam