മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
കൊച്ചിയില്‍ മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ് ചെയ്തു. തോപ്പുംപടി മുണ്ടംവേലി പാലപള്ളിപ്പറമ്പില് അഭിലാഷ് (25) നേവല്‍ ബേസ് കഠാരിബാഗ് ശരത് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് അഞ്ചിനായിരുന്നു കേസിനു ആസ്പദമായ സംഭവം . പ്രളയക്കാട് പലചരക്ക് കട നടത്തുന്ന വര്‍ക്കിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലാണ് പ്രതികളെ പോലീസ് പിടികൂടിയത് . മാലപൊട്ടിക്കല്‍ സംഭവത്തിനു ശേഷം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും നിരവധി മോഷണകേസുകളില്‍ പ്രതികളാണെന്ന് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ജൂണില്‍ ജയില്‍ മോചിതനായ അഭിലാഷ് കൊച്ചി സിറ്റി, പുത്തന്‍കുരിശ് എന്നിവിടങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. വിവിധ സ്റ്റേഷനുകളിലെ 6 കേസുകളില്‍ പ്രതിയായ അഭിലാഷ് , മയക്കുമരുന്ന് കേസില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ശരത് മൂന്നു കേസുകളില്‍ പ്രതിയാണ്. രണ്ടു പേരും കുമ്മനോട് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വിപിന്‍, എസ്.ഐ ജയന്, സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ്.ഐ രാജേന്ദ്രന്, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ഏ.അബ്ദുള്‍ മനാഫ്, എം.ബി.സുബൈര്‍, അനീഷ് കുര്യാക്കോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlight – Two Persons arrested for stomping on stolen bike