തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
ഭക്ഷ്യവിഷബാധയേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എംഎല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് ഇരുവരിലും നോറോ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. സ്കൂളില്‍ നിന്നും 42 കുട്ടികളാണ് ചികിത്സയ്ക്കെത്തിയത്. ഇതില്‍ വയറിളക്കം വന്ന രണ്ട് കുട്ടികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് കണ്ടെത്തിയത്.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരും. വയറിളക്കം, വയറുവേദന, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ ശരീരത്തിലേക്ക് രോഗാണുക്കള്‍ പടരും. വൈറസ് ബാധയേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
രോഗം ബാധിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ മാറും. എന്നാല്‍ രണ്ട് ദിവസം വരം രോഗിയില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ രോഗികള്‍ വീട്ടില്‍ തന്നെ ഇരിക്കണം. രോഗബാധ മാറിയാലും രണ്ട് ദിവസം പുറത്ത് പോകാതെ
ശ്രദ്ധിക്കണം.
Content Highlights – Food Poisoning in schools, Two Childrens Diagonised Nora Virus, Thiruvanthapuram