കോണ്‍ഗ്രസിന്റെ പെണ്ണൊരുത്തി; നിയമസഭയിലെ പന്ത്രണ്ടാമത് വനിത
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷത്തോടെ ജയിച്ചതോടെ പതിനഞ്ചാം
നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ പ്രതിനിധിയായി ഉമ തോമസ്.
25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്ന് ജയിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വിജയിച്ച ആർ എം പിയുടെ
കെ കെ രമയാണ് യു ഡി എഫ് ക്യാമ്പിലുണ്ടായിരുന്ന ഏക വനിത. തൃക്കാക്കര മണ്ഡലത്തിന്റെ
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര ഭൂരിപക്ഷത്തിൽ ഒരു സ്ഥാനാർഥി ജയിക്കുന്നത്.
പി ടി തോമസിനെയും ബെന്നി ബെഹ്നാനിനെയും പിന്നിലാക്കിയാണ് ഉമ തോമസിന്റെ വിജയം.
ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ വന്‍ കുതിപ്പാണ് കോണ്‍ഗ്രസിനുണ്ടായത്.
68.77 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 53.76 ശതമാനം വോട്ട് നേടാന്‍
കോണ്‍ഗ്രസിന് കഴിഞ്ഞു. 2021ല്‍ പി ടി തോമസിന് ലഭിച്ച 14,239 വോട്ടുകളുടെ ഭൂരിപക്ഷം
25,016 ആയി ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍
വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഇത്തവണ എല്‍ഡിഎഫിന് കിട്ടിയത് 35.28 ശതമാനം വോട്ടാണ്.
Content Highlights – Uma Thomas, Thrikakkara BY-election, UDF, 12th woman in 15th Legistlative Assembly