ഡോക്ടറുടെ മരണം : ഒറ്റപ്പെട്ട സംഭവമെന്ന് ഡി.വൈ.എഫ്.ഐ. നേതാവ് വി.കെ. സനോജ്.
ലഹരി സമൂഹത്തെ എത്ര മാത്രം അപകടകരമായി ബാധിച്ചു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കൊലപാതകം വേദനാജനകമായ സംഭവമാണ്. ലഹരിക്കെതിരായ ക്യാമ്പയിന് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘കേരളം ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കുണ്ട്. ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവര്‍ക്ക് നിര്‍ഭയമായി തൊഴിലെടുക്കാനുള്ള സൗകര്യം പൊതുസമൂഹം ഒരുക്കേണ്ടതുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളത്’, വി.കെ. സനോജ് പറഞ്ഞു.
ലഹരിക്കിരയായിട്ടുള്ള ഒരാള്‍ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .