കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് ഓടിത്തുടങ്ങി

കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് സർവീസ് ആരംഭിച്ചു. ഇന്നാണ് സർവീസ് തുടങ്ങിയത്. 312 അധികം സീറ്റുകളാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. അധികമായി നാല് കോച്ചുകൾ ഉൾപ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. കേരളത്തിൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്. എന്നാൽ 20 കോച്ചുകളുള്ള വന്ദേഭാരതിന് ഗ്രേ,ഓറഞ്ച്, ബ്ലാക്ക് നിറമാണ്.
നിലവിലെ 16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് എക്സ്പ്രസുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റും. തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് പകരമായിരിക്കും പുതിയ ട്രെയിൻ ഓടിക്കുക.