പാലക്കാട് എക്സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; പത്തരലക്ഷം രൂപ കണ്ടെടുത്തു

പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസി ല്‍ വിജിലന്‍സ് പരിശോധന. പരിശോധനയിൽ പത്തരലക്ഷം രൂപ വിജിലന്‍സ് കണ്ടെടുത്തു. ഒരു ഓഫീസ് അസിസ്റ്റന്റിന്റെ കൈയില്‍ നിന്നും 2.4 ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
ഇന്ന് രാവിലെ മുതല്‍ വിജിലന്‍സ് സംഘം എക്സൈസ് ഓഫീസില്‍ പരിശോധനയില്‍ ആയിരുന്നു. കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാനെത്തിച്ച പണമാണ് കണ്ടെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പാലക്കാട് എക്സൈസ് ഡിവിഷനില്‍ കോഴ ആവശ്യപ്പെടുന്നതായി തുടര്‍ച്ചയായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ പരിശോധന നടന്നത്.
Content Highlight – Vigilance inspection at Palakkad Excise Office; Ten lakh rupees were recovered