“വിഷു ബമ്പർ” സമ്മാനം വാങ്ങി കോഴിക്കോട് സ്വദേശി സ്ഥലം വിട്ടു…
വിഷു ബമ്പർ ഇത്തവണ അടിച്ചത് കോഴിക്കോട് സ്വദേശിക്കാണ്. പേരു വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ് കോഴിക്കോട് സ്വദേശി സമ്മാനം വാങ്ങാൻ എത്തിയത്. കേരളത്തിന്റെ ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഇത്. ലോട്ടറി അടിച്ചാലും ജീവിക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ട്. പൊതു സമൂഹത്തിന്റെ സമ്മർദ്ദം കാരണമാണ് ഇത്. സമ്മാനത്തുക ഭാഗ്യവാൻ കൊണ്ടു പോയെന്നാണ് ലോട്ടറി വകുപ്പ് അ
റിയിക്കുന്നത്. 7.56 കോടിയാണ് ഒന്നാം സമ്മാനക്കാരന് വിഷു ബമ്പറിൽ കിട്ടിയത്. ഭാവിയിലും ലോട്ടറിയിൽ സമ്മാനം അടിക്കുന്നവർ ഈ മാർഗ്ഗം തുടരാനാണ് സാധ്യത.വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം അടിച്ച ഭാഗ്യവാന് പേര് പുറത്തറിയുന്നതിൽ താൽപ്പര്യമില്ലെന്ന് സൂചന നേരത്തെ വ്യക്തമായിരുന്നു . ഭാവിയിൽ ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് ഇത്. ഇത്തവണ വിഷു ബമ്പർ 12 കോടി ചെമ്മാട് പുതിയ ബസ്സ്റ്റാൻഡിലെ സി.കെ.വി. ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് കിട്ടിയത്. നറുക്കെടുപ്പ് നടന്നശേഷം ബമ്പറടിച്ച വിവരം അറിഞ്ഞെങ്കിലും ഭാഗ്യവാനെ കണ്ടെത്താനാകാതെ ലോട്ടറി ഏജൻസി ഉടമയും ജീവനക്കാരും വലഞ്ഞിരുന്നു. പിന്നാലെ പേര് പുറത്തു പറയരുതെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരൻ സമ്മാനവുമായി പോയി