വിസ്മയ കേസ്; പ്രതി കിരണ്‍ കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍
കൊല്ലം നിലമേല്‍ വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്കുമാരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വിസ്മയുടെ ഭര്‍ത്താവായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി 10 വര്‍ഷം കഠിന തടവ് വിധിക്കുകയും ചെയ്തിരുന്നു.
ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ കിരണിനെ സെല്ലിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലിലാണ് പ്രതിയുണ്ടാവുക. ജയില്‍ നമ്പര്‍ 5018-ാണ് കിരണ്‍ കുമാറിന്റേത്. ഇപ്പോഴുള്ള സെല്ലില്‍ കിരണ്‍ തനിച്ചാകും ഉണ്ടാവുക. പ്രതിയുടെ മാനസിക, ശാരീരിക അവസ്ഥകള്‍ വിലയിരുത്തിയ ശേഷം മറ്റു ജയില്‍വാസികള്‍ക്കൊപ്പം മാറ്റും.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം കിരണിന് 25 വര്‍ഷം തടവും 12.5 ലക്ഷം പിഴയും ശിക്ഷയായി വിധിച്ചത്. സ്ത്രീധന മരണത്തിന്റെ പേരില്‍ ഐപിസി 304 ബി യും കൂടെ ചേര്‍ത്തുള്ള ശിക്ഷയാണ് 10 വര്‍ഷം തടവ്.
Contnet Highlight – Vismaya Case- Accused shifted to poojappura central jail