കളമശ്ശേരിയിലെ വെള്ളക്കെട്ട്: വിശദീകരണം തേടി ജലസേചന വകുപ്പ്
കളമശേരി നഗരസഭാപരിധിയിലെ വെള്ളക്കെട്ടില്‍ വിശദീകരണം തേടി ജലസേചന വകുപ്പ്. തോട് കയ്യേറി റോഡിന്റെ വീതി കൂട്ടിയത് നിയമവിരുദ്ധമെന്ന് കണ്ടെത്തി. നിയമ വിരുദ്ധ നടപടികളില്‍ വിശദീകരണം നല്കാന് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പ്രദേശത്തെ മുഴുവന്‍ തോടുകളുടെയും സര്‍വേ നടത്തി അതിര്‍ത്തി പുനഃസ്ഥാപിക്കണം. തോട് പുനസ്ഥാപിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കളമശ്ശേരിയില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായി ബാധിച്ചത് കളമശ്ശേരി വി.ആര് തങ്കപ്പന് റോഡിലാണ്. തോട് നറഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. 4 വര്‍ഷമായി അനുഭവിക്കുന്ന ദുരവസ്ഥയാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നഗരസഭക്കെതിരെ പരാതി നല്കിയ സാഹചര്യത്തിലാണ് ജലസേചന വകുപ്പിന്റെ ഇടപെടല്‍.
Content Highlight: Water resources department intervention in kalamassery flood