2026 ലും കോൺഗ്രസ്സ് കേരളത്തിലെ പ്രതിപക്ഷമാകുമോ?? പത്ത് വർഷത്തെ കാത്തിരിപ്പ് തകർക്കുന്ന വി ഡി സതീശൻ

പത്ത് വര്ഷം തുടർച്ചയായി കേരളം ഭരിക്കുന്ന ഇടത് സർക്കാർ ഒട്ടേറെ പ്രശ്നങ്ങളിൽ കൂടെയാണ് അവസാൻ കാലത്ത് കടന്നു പോകുന്നത്. അപ്പോളും ഏറ്റവും പ്രസക്തമായ ഒരു ചോദ്യം രണ്ടായിരത്തി ഇരുപത്തിയാറിൽ കേരളത്തിൽ കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാകുമോ എന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിനുള്ളിൽ തന്നെയുള്ള വെല്ലുവിളികളും ആ ചോദ്യത്തെ കൂടുതൽ സങ്കീര്ണമാക്കുകയാണ്.
യു.ഡി.എഫ്. 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി വീരവാദം മുഴക്കുമ്പോഴും, എൽ.ഡി.എഫ്. ഭരണം തുടരുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കോൺഗ്രസ് അധോഗതിയിലാകുമെന്നും പാലോട് രവി പറഞ്ഞത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. മുസ്ലിം സമുദായം മറ്റു പാർട്ടികളിലേക്ക് മാറുമെന്നും ബി.ജെ.പി. പണം കൊടുത്ത് വോട്ട് പിടിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ, കോൺഗ്രസിന്റെ വോട്ട് ചോർച്ചയെ തന്നെയാണ് തുറന്ന് കാണിക്കുന്നത്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകളും, കരുത്തരായ യുവനേതാക്കളുടെ അഭാവവും, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിലെ പോരായ്മകളും കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള പ്രധാന വെല്ലുവിളികളാണ്. ബി.ജെ.പി. കേരളത്തിൽ വേര് പിടിക്കുന്നതും കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എങ്കിലും, കോൺഗ്രസിന് കേരളത്തിൽ തിരിച്ചുവരവിനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞിട്ടില്ല. ഭരണവിരുദ്ധ വികാരം പലപ്പോഴും യു.ഡി.എഫിന് അനുകൂലമായി മാറാറുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ തുടർച്ചയായ ഭരണം ജനങ്ങളിൽ മടുപ്പുളവാക്കിയാൽ അത് കോൺഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കും.
എന്നാൽ ഇവിടെയും, രാഹുൽ മാങ്കൂട്ടത്തിൽ എന്ന അവരുടെ ഏറ്റവും വലിയ യുവനേതാവിനേറ്റ കളങ്കം പാർട്ടിക്ക് ബാധ്യതയായി മാറുകയാണ്. ഇപ്പോൾ തൊട്ടരികിൽ എത്തിയ അധികാരം, അകന്നു പോകുന്നു എങ്കിൽ അതിനുത്തരവാദി രാഹുൽ മാത്രമല്ല, VD സതീശൻ കൂടിയാണ്.
യുവാക്കളുടെ തീപ്പൊരി നേതാവ് എന്ന നിലയിൽ കത്തിക്കയറി നിൽക്കുമ്പോളാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നേതാവായ സതീശൻ തിരക്ക് കൂട്ടി എന്നാണ് കോൺഗ്രസ് അണികളും പറയുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇതിനേക്കാൾ വലിയ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നില്ല. ഏറെ നാളുകൾക്ക് ശേഷം അദ്ദേഹം നിരപരാധിയാണെന്ന് കാലം തെളിയിച്ചൂ.
പി ജെ കുര്യൻ എന്ന സീനിയർ നേതാവ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആ കുട്ടിതന്നെ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നൽകിയിരുന്നു. എന്നിട്ട് പോലും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നില്ല.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്റെ രാഷ്ട്രീയ ഭാവി ഇല്ലായ്മ ചെയ്യണം എന്ന ദൗത്യം ആരൊക്കെയോ ഇപ്പോൾ കൃത്യമായി നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. ഇനി അതുകൊണ്ട് തന്നെ കൂടുതൽ പരാതികൾ രാഹുലിന്റെ പേരിൽ വരില്ലെന്നും ഉറപ്പിക്കാം.
രാഹുൽ തെറ്റുകാരൻ അല്ലെന്നല്ല, പക്ഷെ അയാൾക്ക് പാർട്ടിയിൽ നിന്ന് കൊണ്ട് തന്നെ, തന്റെ ഭാഗം തെളിയിക്കാൻ അവസരം നല്കണമായിരുന്നു. എന്തായാലും ഇപ്പോൾ പത്ത് കൊല്ലം കാത്തിരുന്ന ശേഷം ലഭിക്കാൻ പോകുമായിരുന്ന അധികാരമാണ് ഏറെക്കുറെ ഇല്ലാതാക്കിയിരിക്കുന്നത്. വി ഡി സതീശൻ ഒരു പ്രത്യേക തരാം രാഷ്ട്രീയക്കാരനാണ്.
ഇത്രത്തോളം സെൽഫിഷ് ആയ ഒരു രാഷ്ട്രീയ നേതാവിനെ മറ്റുള്ള പാർട്ടികളിൽ പോലും കാണാൻ കഴിഞ്ഞേക്കില്ല.
ഒരു പ്രസ്സ് മീറ്റിങ്ങിൽ, കെ സുധാകരനോട് ഇംഗ്ളീഷിൽ ഒരു ചോദ്യം ചോദിച്ചിരു. അദ്ദേഹത്തിന് അത് കൃത്യമായി മനസ്സിലായില്ല. അദ്ദേഹം സതീശനോട് അതിനെ കുറിച്ച് ചോദിക്കുമ്പോൾ, ചോദ്യം അവിടുത്തേക്കാണ്, ഉത്തരം പറഞ്ഞോളൂ എന്ന് പറഞ്ഞ് ചിരിക്കുന്നതിലും വലിയ കുതികാൽ വെട്ടും പാരവെപ്പും വേറെയില്ല.
രാഷ്ട്രീയപരമായ ഓരോ ചിന്തയിലും തനിക്ക് എന്ത് മെറിറ്റ് ഉണ്ടാക്കാം, എങ്ങനെ ക്രെഡിറ്റ് നേടാം എന്ന് മാത്രം ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം. ഇതേ സുധാകരന്റെ മുന്നിൽ മൈക്കുകളുടെ കൂട്ടം നീക്കി വെക്കുന്നതും പരസ്യമായ രോഷം പ്രകടിപ്പിക്കലും ഒക്കെ അയാളുടെ സ്വഭാവം തുറന്ന് കാട്ടുകയാണ്.
എന്തായാലും ഒരു അഞ്ച് വര്ഷം കൂടി, ഇടയ്ക്കിടെ ഒന്ന് ജലപീരങ്കിയിൽ കുളിക്കാനുള്ള അവസരം കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും നൽകുകയാണ് വി ഡി സതീശൻ. കെ.പി.സി.സി. നേതൃത്വവും എ.ഐ.സി.സി.യും ഒരുമിച്ച് നിന്ന് ശക്തമായ തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ കോൺഗ്രസിന് ഇനി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സാധിക്കൂ. അതിനെ ആശ്രയിച്ചിരിക്കും 2026-ലെ സാധ്യതകൾ.