ഇരിങ്ങാലക്കുടയില്‍ 80 മില്ലിഗ്രാം എംഡിഎംഎ വില്പന നടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുടയില്‍ എംഡിഎംഎ വില്പന നടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടില്‍ അന്‍സിലി (19) ന്റെ കൈയ്യില്‍ നിന്നാണ് മാരക ലഹരി മരുന്ന് പിടികൂടിയത്.
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന 80 മില്ലിഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചലിലാണ് ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെയും ഇന്‍സ്പെക്ടര്‍ സുധീരന് എസ്പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Content Highlights – MDMA Selling, youth arrested , Iringalakkuda, Kerala Police