കണ്ണൂരില്‍ 17 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Posted On May 26, 2022
0
387 Views

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. നടാല്‍ സ്വദേശി സാനിദിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ എടക്കാട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 17 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസവും എംഡിഎംഎ യുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ നിന്ന് 20ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കണ്ടെത്തിയത്.
Content Highlight – Youth arrested with 17 grams MDMA in Kannur