ആലുവയിലെ ടൂറിസ്റ്റ് ഹോമിൽ യുട്യൂബ് വ്ലോഗറെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവയിലെ ടൂറിസ്റ്റ് ഹോമിൽ യൂട്യൂബ് വ്ലോഗറെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂർ (49) ആണ് മരിച്ചത്. അബ്ദുൽ ഷുക്കൂർ വിഡിയോകൾ ചെയ്തിരുന്നത് ഞാനൊരു കാക്കനാടൻ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു.
അബ്ദുള്‍ ഷുക്കൂര്‍ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത് മൂന്നുദിവസം മുമ്പായിരുന്നു. ടൂറിസ്റ്റ് ഹോമിലെ ജീവനക്കാര്‍ ബുധനാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം കടബാധ്യതയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വട്ടി പലിശക്കാരൻ പണം നൽകിയിരുന്നെന്നും ഭീഷണിപ്പെടുത്തിയെന്നും 2015ൽ 5ലക്ഷം രൂപ കടം വാങ്ങിയതായും കത്തിൽ പറയുന്നു. 15 ലക്ഷത്തോളം രൂപ 2021വരെ മാസം 25,000 രൂപ വീതം പലിശനിരക്കില്‍ അടച്ചിട്ടും പലിശക്കാർ നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും കത്തിൽ ആരോപിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Content Highlights – YouTube vlogger found dead, Tourist home in Aluva