തായ്ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചു
തായ്ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേറ്റെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവികളില്‍ ആളുകള്‍ ഓടി പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നതും കണ്ടെടുത്ത ഫൂട്ടേജുകളില്‍ കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. തീപിടുത്തതിനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല. തീപിടുത്തം രൂക്ഷമാക്കിയത് ചുവരുകളിൽ പതിച്ചിരുന്ന കത്തുന്ന വസ്തുക്കളാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുള്ള നിശാക്ലബ് 4,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഒറ്റനില സമുച്ചയമായിരുന്നു. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയത് തീപിടുത്തമുണ്ടായത് വേദിയിൽ ഒരു തത്സമയ സംഗീത പ്രകടനത്തിനിടെയാണ്.
മരിച്ചവരുടെ മൃതദേഹം കൂടുതലും കണ്ടെത്തിയത് പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ്. ഡിജെ ബൂത്തിന് സമീപവും കുറച്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. തായ്ലൻഡ് പൗരന്മാരാണ് മരിച്ചവരെല്ലാമെന്ന് കരുതുന്നു. . തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് അധികാരികളിൽ നിന്ന് സഹായം ലഭിക്കുമെന്നും അറിയിച്ചു.
Content Highlights – Thailand, Night club, Fire accident