പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന് നസ്ലെന് ഫേസ്ബുക്കില് കമന്റിട്ടുവെന്ന പ്രചാരണത്തില് വഴിത്തിരിവ്. തന്റെ പേരില് വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന് നസ്ലെന്റെ പരാതിയിലാണ് നിര്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴിയാണ് കമന്റ് വന്നതെന്നും താനറിയാത്ത കാര്യമാണിതെന്നും നടന് കഴിഞ്ഞ ദിവസം വീഡിയോയില് വ്യക്തമാക്കിയിരുന്നു. തുടർന്ന് കാക്കനാട് സൈബര് പോലീസില് താരം പരാതി നല്കുകയും ചെയ്തു.
കമന്റിട്ടത് യുഎഇയില് നിന്നുള്ള അക്കൗണ്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റ് വന്നതോടെ താരത്തിനെതിരെ വലിയ തോതില് സൈബര് ആക്രമണം നടന്നു. ഇനി നസ്ലെന്റെ സിനിമ കാണില്ലെന്ന ഭീഷണിയും ചിലര് മുഴക്കി.
നടന് നസ്ലെന്റെ പേരില് മോദിക്കെതിരെ കമന്റ് ഇട്ട കേസിൽ വഴിത്തിരിവ്

Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
Everything that happens in love - from falling to the feeling - is special
You may also like
ഉത്തര്പ്രദേശിലെ നോയിഡയില് മതില് തകര്ന്ന് വീണു; നാല് പേര്ക്ക് ദാരുണാന്ത്യം