വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും; ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേയുടെ നില അതീവഗുരുതരം
വെടിയേറ്റ ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേയുടെ നില അതീവഗുരുതരം. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്ട്ടുകളുണ്ട്. ജപ്പാനിലെ നാര നഗരത്തില് വെച്ച് പൊതുപരിപാടിയില് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില് വെടിയേറ്റത്. രണ്ടു തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.
പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്ത്തതെന്നാണ് റിപ്പോര്ട്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന് ഉപയോഗിച്ച തോക്കും ഇയാളില്നിന്ന് കണ്ടെടുത്തു.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്ത്തകര് റിപ്പോര്ട്ട് ചെയ്തത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
Content Highlights: heart attack ,gunshot wound, Former Japanese Prime Minister ,Shinzo Abe , critical condition