വിമാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ നടപടിക്രമങ്ങള്‍ എങ്ങനെ; വ്യോമയാന വിദഗ്ദ്ധന് പറയുന്നു
വിമാന സംഭവം വിവാദമായതിന് പിന്നാലെ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ എന്തു നടപടിയുണ്ടാകുമെന്നത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. വിമാന സുരക്ഷയ്ക്ക് നേരിടുന്ന ഭീഷണിയായാണ് ഇത്തരം സംഭവങ്ങളെ കണക്കാക്കുക. അത്തരമൊരു സാഹചര്യത്തില്‍ എന്തു നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കുകയാണ് വ്യോമയാന വിദഗ്ദ്ധനായ ജേക്കബ് കെ.ഫിലിപ്പ് തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍.
2010 ജനുവരി 27ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇത്തരം സംഭവങ്ങള്‍ ക്യാപ്റ്റന്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിമാന സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അയക്കുന്ന അതേ മാതൃകയിലാണ് ശല്യമുണ്ടാക്കിയ യാത്രക്കാരെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ടും അയക്കേണ്ടത്.
കമാന്‍ഡര്‍ അറിയിക്കുന്നതനുസരിച്ച്,, ചീഫ് ഓഫ് ഫ്ളൈറ്റ് സേഫ്റ്റി അല്ലെങ്കില്‍ കാബിന് ക്രൂ നോഡല്‍ ഓഫിസര്‍ ഉടന്‍ തന്നെ ഫോണില്‍ ഡിജിസിഎയെ അറിയിക്കുകയും, വിമാനം ലാന്‍ഡ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ രേഖാമൂലം അറിയിക്കുകയും വേണം. അയച്ചില്ലെങ്കില്‍ എയര്‍ലൈനിനെതിരേ നടപടിയെടുക്കാം.
നേരത്തേ തന്നെയുള്ള ഈ റിപ്പോര്‍ട്ടിങ്ങിനു പുറമേയാണ്, 2017ല്‍ നടപ്പിലായ അണ്റൂലി പാസഞ്ചേഴ്സ് നിയമ പ്രകാരമുള്ള റിപ്പോര്‍ട്ടിങ്ങ്. കമാന്‍ഡര്‍ വിമാനക്കമ്പനിക്കു തന്നെ നല്കുന്ന റിപ്പോര്‍ട്ട്, വിമാനക്കമ്പനി തന്നെ രൂപീകരിക്കുന്ന ഒരു ഇന്റേണല്‍ കമ്മിറ്റിക്കു കൈമാറും. വിരമിച്ച ജില്ലാ സെഷന്‍സ് ജഡ്ജി ചെയര്‍മാനും മറ്റൊരു എയര്‍ലൈന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധിയും പാസഞ്ചര്‍ അസോസിയേഷനില്‍ നിന്നോ ഉപഭോക്തൃ അസോസിയേഷനില്‍ നിന്നുള്ള ഒരാള്‍, അല്ലെങ്കില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നിന്ന് വിരമിച്ച ഒരാള്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഇത്.
യാത്രാവിലക്ക് മാത്രമാണ് ഈ കമ്മിറ്റി തീരുമാനിക്കുക. അന്വേഷണത്തിന് ശേഷം മറ്റു ശിക്ഷാവിധികള്‍ തീരുമാനിക്കേണ്ടത് ഡിജിസിഎയുടെ ശുപാര്‍ശയനുസരിച്ച് വ്യോമയാന മന്ത്രാലയമാണ്. പോലീസ് അന്വേഷണം ഇതിന് പുറമേയാണെന്നും പോസ്റ്റ് പറയുന്നു.
പോസ്റ്റിന്റെ വിശദ രൂപം
ഇൻഡിഗോ കണ്ണൂർ-തിരുവന്തപുരം വിമാനസംഭവത്തിന്റെ തുടർനടപടികളെപ്പറ്റി ഒരുപാട് ആശയക്കുഴപ്പവും തർക്കവും ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിൽ ഒരു വിശദീകരണം കൂടി-
2010 ജനുവരി 27 ന് വ്യോമയാന ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം , ഇത്തരത്തിലുള്ള സംഭവങ്ങൾ വിമാനത്തിന്റെ കമാൻഡർ (അതായത് ക്യാപ്റ്റൻ) നിർബന്ധമായും റിപ്പോർട്ടു ചെയ്യേണ്ടതാണ്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അയയ്ക്കുന്ന അതേ മാതൃകയിലാണ്ശ, ശല്യമുണ്ടാക്കിയ, കുഴപ്പമുണ്ടാക്കിയ യാത്രക്കാരെപ്പറ്റിയുള്ള ഈ റിപ്പോർട്ട് അയയ്ക്കേണ്ടതെന്നും എയർക്രാഫ്ട് റൂൾസ് (1937) പറയുന്നു.
റിപ്പോർട്ട് അയയ്ക്കേണ്ടിയത് ഇവർക്കാണ്
1. Director Air Safety – Headquarters (Cabin Safety Division)
2. Director Air Safety / Regional Controller Air Safety in whose region the flight lands after the incident.
കമാൻഡർ അറിയിക്കുന്നതനുസരിച്ച്,, ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി അല്ലെങ്കിൽ കാബിൻ ക്രൂ നോഡൽ ഓഫിസർ ഉടൻ തന്നെ ഫോണിൽ ഡിജിസിഎ അറിയിക്കുകയും, വിമാനം ലാൻഡു ചെയ്ത് 12 മണിക്കൂറിനുള്ളിൽ രേഖാമൂലം അറിയിക്കുകയും വേണം.
അയച്ചില്ലെങ്കില്‍ എയർലൈനിനെതിരേ നടപടിയെടുക്കാം.
നേരത്തേതന്നെയുള്ള ഈ റിപ്പോർട്ടിങ്ങിനു പുറമേയാണ്, 2017 ൽ നടപ്പിലായ അൺറൂലി പാസഞ്ചേഴ്സ് നിയമ പ്രകാരമുള്ള റിപ്പോർട്ടിങ്ങ്.
കമാൻഡർ വിമാനക്കമ്പനിക്കു തന്നെ നൽകുന്ന റിപ്പോർട്ട്, വിമാനക്കമ്പനി തന്നെ രൂപീകരിക്കുന്ന ഒരു ഇന്റേണൽ കമ്മിറ്റിക്കു കൈമാറും.
കമ്മിറ്റിയുടെ രൂപം ഇതാണ്-
1. ചെയർമാൻ- റിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്
2. മറ്റൊരു എയർലൈനിൽ നിന്നുള്ള ഒരാൾ
3. പാസഞ്ചർ അസോസിയേഷനിൽ നിന്നോ ഉപഭോക്തൃ അസോസിയേഷനിൽ നിന്നുള്ള ഒരാൾ, അല്ലെങ്കിൽ 3. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നിന്ന് വിരമിച്ച ഒരാൾ.
ഇവിടെ ശ്രദ്ധിക്കേണ്ടിയ ഒരു കാര്യം. ഈ കമ്മിറ്റി തീരുമാനിക്കുക, യാത്രാവിലക്കു മാത്രമാണ്. മറ്റു ശിക്ഷാവിധികളൊക്കെ തീരുമാനിക്കേണ്ടിയത് (അന്വേഷണത്തിനു ശേഷം) ആദ്യം പറഞ്ഞ റിപ്പോർട്ട് സ്വീകരിക്കുന്ന ഡിജിസിയയുടെ ശുപാർശയനുസരിച്ച് വ്യോമയാന മന്ത്രാലയം തന്നെയാണ്.
ഈ രണ്ട് അന്വേഷണത്തിനും പുറമേയാണ് പൊലീസ് അന്വേഷണം (ഉണ്ടെങ്കിൽ).
Content Highlights: Flight incident, Chief Minister, Youth Congress