രാജ്യത്ത് 200 കോടി പിന്നിട്ട് വാക്സീൻ വിതരണം
രാജ്യത്ത് കൊവിഡ് വാക്സീന് പ്രതിരോധ കുത്തിവെയ്പ്പ് വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്സീന് വിതരണം കൃത്യം 18 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.
ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കൊവിഡ് വാക്സീന് എങ്കിലും നല്കിയട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
Content Highlights: Covid Vaccine, Narendra Modi, 200 crore