ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ മുഹമ്മദ് അറസ്റ്റിൽ
ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽസെല്ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തൽ കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. 2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്
പ്രവാചക വിരുദ്ധ പരാമർശങ്ങളിൽ ബി ജെ പി മുൻ വക്താവ് നൂപുർ ശർമക്കെതിരെ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. 2020 ൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
നൂപുർ ശർമയുടെ പേരിലുള്ള കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ 2018 ലെ ഒരു കേസിന്റെ പേരിലാണി ഇപ്പോൾ അറസ്റ്റ് നടന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ് ഐ ആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് സുബൈറിന്റെ സഹപ്രവർത്തകനും ഓർട്ട് ന്യൂസിന്റെ സഹസ്ഥാപകനും കൂടിയായ പ്രതീക് സിൻഹ പറഞ്ഞു.
സുബൈറിന്റെ അറസ്റ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തി. ബി ജെ പിയുടെ വെറുപ്പും നുണപ്രചാരണങ്ങളും തുറന്നുകാട്ടുന്നവരെ അവർ ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഈ അറസ്റ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Alt News Subair Muhammad attest