ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; FIR ൽ വധശ്രമം കൂടി ഉൾപ്പെടുത്തി
ബാലുശ്ശേരിയിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ എഫ് ഐ ആറിൽ മാറ്റം വരുത്തി പൊലീസ്. ഐ പി സി സെക്ഷൻ 307 പ്രകാരം വധശ്രമം കൂടി എഫ് ഐ ആറിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് വധശ്രമം വകുപ്പുകൂടി ചേർത്തത്. ജിഷ്ണുവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ജിഷ്ണുവിനെ മർദിച്ച് കേസിൽ നിലവിൽ ആറ് പേരാണ് അറസ്റ്റിലായത്. പോസ്റ്റർ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ചത്. എസ് ഡി പി ഐ – മുസ്ലീം ലീഗ് പ്രവർത്തകരാണ മർദനത്തിന് പിന്നിലെന്നാണ് ജിഷ്ണു പറയുന്നത്.
രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം എഫ് ഐ ആറിലും വ്യക്തമാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെനനും പരാതിയിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് ബാലുശ്ശേരിക്കടുത്തു വെച്ച് ജിഷ്ണു ആൾക്കൂട്ട ആക്രമണത്തിന് ഇരയാവുന്നത. ബാലുശ്ശേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകനാണ് ജിഷ്ണു.
Content Highlights: Balussery DYFI jishnu attack