മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ അഭിനയിപ്പിക്കുന്നതിൽ വിലക്ക്
മൂന്ന് മാസത്തിൽ താഴെ പ്രായം വരുന്ന കുട്ടികളെ സിനിമയിലും പരസ്യ ചിത്രങ്ങളിലും അഭിനയിപ്പിക്കുന്നതിൽ വിലക്കേർപ്പെടുത്തി ദേശീയ ബാലാവകാശ കമ്മീഷൻ.
മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ, പ്രതിരോധ ബോധവത്കരണ പരിപാടികൾ എന്നിവക്ക് വേണ്ടി മാത്രമേ തീരെ ചെറിയ കുട്ടികളെ ഉപയോഗിക്കാവൂ എന്നാണ് മാർഗ നിർദേശത്തിൽ പറയുന്നത്.
ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാവുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.
ആറ് വയസ്സിന് താഴെയുള്ള കുട്ടികള ശക്തമായ വെളിച്ചത്തിന് കീഴിൽ നിർത്തി അഭിനിയിപ്പിക്കരുത്. അമിത് അവളിൽ മേക്കപ്പ് ഉപയോഗിക്കരുത്. കൂട്ടികൾക്ക് പ്രത്യേകം മുറി അനുവദിക്കണം. ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കരുത്. പരമാവധി ഷൂട്ട് ഒരുമാസത്തിനുള്ളിൽ അവസാനിപ്പിക്കണം. എന്നിങ്ങനെ പോവുന്നു നിർദേശങ്ങൾ.
കരാർ വ്യവസ്ഥ പാടില്ലെന്ന് പറയുന്ന മാർഗ നിർദേശത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ ആവശ്യമെങ്കിൽ ശിശുസംരക്ഷണ വകുപ്പ് പരിശോധന നടത്തും.
Content Highlights: Child Right Commission on Shoot acting