ലോക കേരളസഭാ സമ്മേളനം; ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി
ലോക കേരളസഭാ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി. അനാരോഗ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് വിവരം. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനാണ് വൈകിട്ട് 5 മണിക്ക് തുടക്കം കുറിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അധ്യക്ഷന്‍. പൊതുസമ്മേളനവും സാംസ്കാരിക പരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. 18-ാം തിയതി വരെ ലോക കേരളസഭയുമായി ബന്ധപ്പെട്ട് വിവിധ ചര്‍ച്ചകള്‍ നടക്കും. നിയമസഭാ മന്ദിരത്തിലാണ് പരിപാടികള്‍. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
യുഡിഎഫ് ഇത്തവണയും ലോക കേരളസഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സമരം തുടരുന്നതിനാലാണ് യുഡിഎഫ് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ പ്രവാസി സംഘടനാ പ്രതിനിധികളെ യുഡിഎഫ് വിലക്കിയിട്ടില്ല.
Content Highlights: Loka Kerala Sabha, Pinarayi Vijayan, Chief Minister, Governor, Speaker