കൊടും കുറ്റവാളി അസ്ഫാക് ആലം തോറ്റുപോകുന്ന ക്രൂരത; പിഞ്ചുകുഞ്ഞിൻറെ പേരിൽ സർക്കാർ നൽകിയ പണം തട്ടിയെടുത്ത് കോൺഗ്രസ്സ് ദമ്പതികൾ
ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപെട്ട പിഞ്ചുബാലികയുടെ രക്തം പുരണ്ട പണം തട്ടിയെടുത്ത് മഹിളാ കോൺഗ്രസ് ജില്ലാ നേതാവും ഭർത്താവും. മഹിളാ കോൺഗ്രസ് ജില്ലാ സെ ക്രട്ടറി ഹസീന, ഭർത്താവ് മുനീർ എന്നിവർ ചേർന്നാണ് കൊല്ലപെട്ട ബാലികക്ക് സർക്കാർ ധനസഹായമായി നൽകിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തത്. കുട്ടിയെ കാണാതായ വാർത്ത പുറത്തു വന്നതുമുതൽ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനെന്ന പേരിൽ അടുപ്പം സ്ഥാപിച്ചായിരുന്നു ഇവർ പണം തട്ടിയെടുത്തത്. അൻവർ സാദത്ത് എം.എൽ.എയുടെ അടുത്ത ആളുകളാണെന്ന് ആ പാവം കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ച്, കൂടെക്കൂടിയാണ് ഈ തട്ടിപ്പ് നടത്തിയത്. പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് ആ കുടുംബം പഞ്ചായത്ത് പ്രസിഡന്റിനെയും ചൂർണ്ണിക്കരയിലെ ചില കോൺഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയുടെ മാതാപിതാക്കളെ എം.എൽ.എയുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. വിവരങ്ങൾ അറിഞ്ഞ അദ്ദേഹം ഹസീനയും ഭർത്താവുമായി സം സാരിച്ചെങ്കിലും പണം വാങ്ങിയില്ലന്ന നിലപാടിൽ രണ്ടുപേരും ഉറച്ച് നിൽക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിച്ചപോൾ, വേറെ നിവൃത്തി ഇല്ലാത്ത കൊണ്ട് പണം വാങ്ങിയതായി ഈ കോൺഗ്രസ്സ് നേതാക്കൾ സമ്മതിക്കുകയായിരുന്നു. ഇതിനെതിരെ എം.എൽ.എ. ഇവരോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചപ്പോൾ ഇരുവരും എം.എൽഎക്കു നേ രെ തിരിഞ്ഞു. എം.എൽ.എയുടെ പേരെഴുതി വച്ച് തങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഇവർ എം.എൽ എയെ ഭീഷണിപ്പെടുത്തി. റൂറൽ എസ്.പിക്കു താൻ പരാതി നൽകുമെന്ന് സാദത്ത് പറഞ്ഞതോടെ പണം തിരികെ നൽകാമെന്ന് ഇവർ സമ്മതിച്ചു. ഇതിനിടെ രണ്ടു തവണയായി 70,000 രൂപ ഹസീനയും ഭർത്താവും മടക്കി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും 50,000 രൂപ നൽകാനുണ്ട്.
ഇത്രയും ദാരുണമായ ഒരു മരണത്തിന് സർക്കാർ നൽകിയ ധനസഹായം തട്ടിയെടുത്ത ജില്ലാ ജനറൽ സെക്രട്ടറിയെ സഹായിക്കുന്ന നിലപാടാണ് പാർട്ടിയിലെ പല ഉന്നതരും സ്വീകരിച്ചത്. പണം തട്ടിയെടു ത്ത വിവരം ഒരു മാസം മുൻപ് നേതാക്കൾ അറിഞ്ഞിട്ടും പാർട്ടിക്ക് സമൂഹത്തിലുണ്ടാകുന്ന നാണക്കേട് ഭയന്ന് സംഭവം മറച്ചു വച്ചതിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം രംഗത്തു വന്നിട്ടുണ്ട്. പ്രതി അസഫാഖ് ആലത്തിനെക്കാളും ക്രൂരതയാണ് പ്രബുദ്ധ കേരളത്തിലെ പാർട്ടി നേതാക്കൾ കൊല്ലപെട്ട പിഞ്ചു കുഞ്ഞിനോ ടും കുടുബത്തോടും ചെയ്തിരിക്കുന്നത്. പണം തട്ടിയ വിവരം അറിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ എം.പിയും മഹിളാ കോൺഗ്രസ് സ്ഥാന പ്രസിഡന്റും ആലുവക്കാരിയുമായുമായ ജെബി മേത്തറും, ഡിസിസി പ്രസിഡന്റും തയാറാകാത്തത് ഏറെ ദുഃഖകര മാണ്. പ്രതി കുറ്റക്കാരനെന്ന് കോടതി പ്രഖ്യാപിച്ച ദിവസം അവിടെ കൂടിയ കോൺ ഗ്രസ് നേതാക്കളോട് കുട്ടിയുടെ മാതാപിതാക്കൾ പണം കിട്ടാനുള്ള കാര്യം വീണ്ടും പറയുകയും തെളിവുകൾ കാട്ടി ബോധ്യ പെടുത്തുകയും ചെയ്തിരുന്നു. പ്രതി അസ്ഫാഖ് ആലത്തിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ, ആ പിഞ്ചു കുഞ്ഞിന്റ പീഡനമേറ്റുള്ള മരണത്തിന് ലഭിച്ച ചോരയുടെ മണമുള്ള, ആ മാതാപിതാക്കളുടെ കണ്ണുനീരിൽ കുതിർന്ന പണം തട്ടിയെടുത്ത മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കും ഭർത്താവിനും എന്തു ശിക്ഷ നൽ കണം എന്നതാണ് ഇപ്പോൾ ആലുവയിൽ നടക്കുന്ന ചർച്ച. പണം തട്ടിയെടുത്ത മഹിളാ കോൺഗ്രസ് നേതാവിനൊപ്പം വിവരം അറിഞ്ഞിട്ട് ഇത്രയും കാലം സംഭവം മറച്ചു വച്ച്, ഇവരെ സംരക്ഷിച്ച പാർട്ടി നേതാക്കളും സമൂഹത്തിന്റെ മുന്നിൽ ഒരു പോലെ കുറ്റക്കാരാണ്.
പല തരത്തിലുള്ള സാമ്പത്തിക അഴിമതികളും, പണം തട്ടിയെടുക്കലും കണ്ടിട്ടുണ്ട്. ഇത്രക്ക് അധഃപതിച്ച, മൃഗീയമായ മനസ്സുള്ള രാഷ്ട്രീയക്കാരെ ഇന്നേവരെ ആരും കണ്ടുകാണില്ല. ചിരിച്ച് കൊണ്ട് നിൽക്കുന്ന ഈ ദമ്പതിമാരുടെ മുഖത്ത്, തെളിഞ്ഞ് കാണുന്നത് ക്രൂരത തന്നെയാണ്.. അസ്ഫാക് ആലം എന്ന കൊടും കുറ്റവാളിയുടെ മുഖത്തു കാണുന്നതിലും വലിയ ക്രൂരത. ഈ ദമ്പതികൾക്ക് എന്ത് ശിക്ഷയാണ് കിട്ടേണ്ടത് എന്ന് ആലോചിച്ച് സമയം കളയേണ്ട കാര്യമില്ല. അവർ കോൺഗ്രസുകാരായി ജീവിക്കുന്നു എന്നത് തന്നെയാണ് അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ.