കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു; തരൂർ മൽസരിച്ചേക്കും
ശശി തരൂർ എം.പി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പി മൽസരിച്ചേക്കും. സോണിയ ഗാന്ധിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ നിലപാട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് സോണിയ ഗാന്ധി ആവർത്തിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിട്ടില്ല. മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും.
രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണമെന്നും ശശി തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി.
ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂർ നൽകിയിരുന്നു