ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ പീഡനപരാതി തള്ളി ; പരാതിക്കാരിയുടെ അഭിഭാഷകന്റേത് മോശം പെരുമാറ്റമെന്ന് കോടതി
ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ പീഡനക്കേസ് അമേരിക്കൻ കോടതി തള്ളി. 2009 ൽ നടന്നുവെന്ന പറയപ്പെടുന്ന കേസിലാണ് കോടതിയുടെ വിധി വന്നത്. പരാതിക്കാരി അഭിഭാഷൻ മുഖേന സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും പല രേഖകളും മോഷ്ടിച്ചതാണെന്നും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റൊണാൾഡോക്ക് അനുകൂലമായി വിധി വന്നത്.
2018 ലാണ് റൊണാൾഡോക്കെതിരെ പരാതി നൽകിയത്. അമേരിക്കയിലെ ലാഗ് വെഗാസിലെ ഒരു ഹോട്ടലിൽ വെച്ച് താരം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറയാതിരിക്കാൻ 3,75,000 ഡോളർ നൽകിയെന്നും പരാതിയിൽ പറയുന്നു. കോടതിക്ക് പുറത്തുള്ള സെറ്റിൽമെന്റായിരുന്നു ഇത്. എന്നാൽ സെന്റ്റിൽമെന്റിലെ ചില ഉപാധികൾ ക്രിസ്റ്റ്യാനോ ലംഘിച്ചെന്ന് പരാതിക്കാരി ആരോപിക്കുന്നു.
പരാതി നൽകിയ ഉടനെ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തമല്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയ സമ്മതപ്രകാരമാണെന്നും പറഞ്ഞു. ആ സമയത്തെ സമ്മർദത്തെ തുടർന്നാണ് ഒത്തു തീർപ്പിന് തയ്യാറായതെന്നാണ് പരാതിക്കാരി കോടതിയിൽ പറഞ്ഞത്.
പരാതിക്കാരിയുടെ അഭിഭാഷകന്റെ മോശം പെരുമാറ്റമാണ് കേസ് തള്ളിയതെന്നാണ് വിദഗ്ധർ പറയുന്നത്. ശരിയായ കോടതി നടപടിക്രമങ്ങളുടെ വഴികൾ കോടതി ദുരുപയോഗം ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി മുന്നോട്ടുപോവാനുള്ള അവസരവും പരാതിക്കാരിക്ക് നഷ്ടമായി
Content Highlights : court reject case against Cristiano Ronaldo