ബൂസ്റ്റർ ഡോസ് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും. സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ജൂലായ് 15 മുതല്‍ 75 ദിവസത്തേക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സൗജന്യമായി നല്‍കുക എന്നാണ് സർക്കാർ പ്രഖ്യാപനം.
18 വയസുമുതൽ 59 വയസുവരെയുള്ളവർക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഈ സമയത്ത് സൗജന്യമായി വാക്സിൻ എടുക്കാമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ബൂസ്റ്റർ ഡോസ് എടുക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സഭായോഗം നിർണായക തീരുമാനമെടുത്തത്.
18 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 77 കോടി വരുന്ന ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
Content Highlights: Covid Booster dose free central ministry