ക്ലിഫ് ഹൗസില്‍ പശു തൊഴുത്ത് നിര്‍മിക്കും; ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം രൂപ അനുവദിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ പശുത്തൊഴുത്ത് നിര്‍മിക്കാനും വസതിക്ക് ചുറ്റുമുള്ള മതില് പുനര്‍നിര്‍മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പൊതുമാരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ചീഫ് എന്‍ജിനീയറുടെ എസ്റ്റിമേറ്റ് പരിഗണിച്ചാണ് പൊതിമാരാമത്ത് വകുപ്പ് തുക അനുവദിച്ചത്.
കെ- റെയില്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റിനാട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാ പാളിച്ച പുറത്തായത്. ഇതിനുശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമായത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് തൊഴുത്തിന്റെ നിര്‍മാണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഭരണാനുമതി നല്‍കിയത്.
Content Highlights – Pinarayi Vijayan, An amount of `42.90 lakh has been sanctioned, Clif House