സുരക്ഷാ വീഴ്ച പതിവാകുന്നു ; സ്പൈസ് ജെറ്റിന് ഡി ജി സി എ യുടെ നോട്ടീസ്
തുടർച്ചയായ സുരക്ഷാ വീഴ്ചകളെ തുടർന്ന് സ്വകാര്യ വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സ്പൈസ് ജെറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചെറിയ പിഴവ് പോലും അന്വേഷണ വിധേയമാക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്നലെ ഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ തകരാറിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു. ഇതുകൂടാതെ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന്റെ ജനൽ ചില്ല് തകർന്ന സംഭവവും ഇന്നലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: DGCA Notice to Spice Jet