സംസ്ഥാന ചീഫ് സെക്രട്ടറിയായി
ഡോ. വി വേണു ഐഎഎസ്
1990 ഐഎസ് ബാച്ച് ഓഫീസറാണ്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി. വേണു. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയായിരിക്കെ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അഭിനേതാവും എഴുത്തുകാരനുമാണ്.
പാല സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1993-ൽ മൂവാറ്റുപുഴ സബ്കലക്ടറായി. സെക്രട്ടറി (എക്സൈസ്) ബോർഡ് ഓഫ് റെവന്യൂ, ഡയറക്ടർ ഡിപ്പാർട്ട്മെൻ്റ് ഓഫ് എംപ്ലോയ്മെൻ്റ് & ട്രെയിനിംഗ്, എം.ഡി ബേക്കൽ റിസോർട്ട് ഡെവലപ്മെൻ്റ് കോർപ്പറേഷൻ കണ്ണൂർ ജില്ല കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എൻആർഐ സെല്ല് നോർക്ക, സാംസ്കാരിക വകുപ്പ് സെക്രട്ടറി, എന്നിങ്ങനെ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
കേന്ദ്ര ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും എക്സൈസ്സ് കമ്മീഷണറായും റീബിൽഡ് കേരളയിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്ലാനിങ് & എക്കണോമിക്ക്സ് അഫ്ഫെയറിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായും സ്റ്റേറ്റ് പ്ലാനിംങ് ബോർഡിന്റെ മെംബർ സെക്രട്ടറിയായും പ്രവർത്തിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ. മക്കൾ: കല്യാണി ശാരദ, ആർട്ടിസ്റ്റ് ശബരി വേണു