മണല് ഖനനം തടയാനെത്തിയ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു
Posted On July 20, 2022
0
343 Views

ഹരിയാനയില് മണല് ഖനനം തടയാനെത്തിയ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു. നൂഹുവിലാണ് സംഭവം. ഡിഎസ്പി സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് മണല് മാഫിയയുടെ ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്ന്നാണ് ഡിഎസ്പി റെയ്ഡ് നടത്താന് പോയത്. തന്റെ ഔദ്യോഗിക വാഹനത്തിന് സമീപം നില്ക്കുകയായിരുന്ന സുരേന്ദ്ര സിംഗിന്റെ ശരീരത്തിലേക്ക് ഡ്രൈവര് ട്രക്ക് കയറ്റിയിറക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.
ഡിഎസ്പിയെ കൊലപ്പെടുത്തി ഡ്രൈവര് ഒളിവിലാണ്. സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025