ഇറാനിൽ ഭൂകമ്പം; അഞ്ച് പേർ മരിച്ചു, 44 പേര്ക്ക് പരിക്ക്
Posted On July 2, 2022
0
333 Views

ഇറാനിൽ പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ അഞ്ചു പേര് മരിച്ചു. 44 പേര്ക്ക് പരിക്കേറ്റു.
ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയില് വരെ അനുഭവപ്പെട്ടു . റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെയ്ക്ക് ശേഷം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ തെക്കന് ഇറാനില് 4.3 മുതല് 6.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അഞ്ചു തവണയാണ് ഭൂചലനം ഉണ്ടായത്. പുലര്ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള് 6.3 തീവ്രത രേഖപെടുത്തിയെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.