രാജസ്ഥാനിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
Posted On August 22, 2022
0
361 Views
രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ 2.01 നാണ് ഭൂചലനം ഉണ്ടായത്. എൻസിഎസ് പ്രകാരം ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ്. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.













