ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാവണം
നയതന്ത്രബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു.നാളെ പതിനൊന്ന് മണിക്ക് ഇ ഡി ഓഫീസിൽ ഹാജരാവണമെന്നാണ് നിർദേശം.
ഷാജ് കിരൺ മുഖ്യമന്ത്രിയുടെ അടുത്തയാളാണെന്നാണ് സ്വപ്ന സുരേഷ് പറയു്നത്. ഷാജ് കിരൺ വീട്ടിലെത്തിയപ്പോൾ നടത്തയ സംഭാഷണം നേരത്തെ സ്വപ്ന പുറത്തുവിട്ടിരുന്നു. ഇതിന്ശേഷം ഷാജ് കിരൺ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു. ഫോണിലെ ചില വിവരങ്ങൾ നശിപ്പിക്കാനാണ് ഷാജ് കിരൺ പോയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ സ്വപ്നയുമായി സംസാരിച്ചതിന്റെ പൂർണ രൂപം ഫോണിലുണ്ടെന്നും അത് തിരികെ എടുക്കാനാനുമാണ് താൻ തമിഴ്നാട്ടിൽ പോയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്.
സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞതിന് പിന്നാലെയാണ് ഷാജ് കിരൺ സ്വപ്നയുമായി ഫോണിൽ സംസാരിച്ചതും നേരിൽ കണ്ടതും. മാധ്യമ പ്രവർത്തകൻ എന്ന പേരിലായിരുന്നു കൂടിക്കാഴ്ച.
Content Highlights: ED Notice to Shaj Kiran Gold Smuggling case