ഇ ഡി മാർച്ചിനിടെ കെ സി വേണുഗോപാലിന് പൊലീസ് മർദനം
നാഷണൽ ഹൊറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യംചെയ്യുന്നതിൽ പ്രതിഷേധിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പോലീസ് മർദനം.
കെ സി വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചു തള്ളുകയും നെഞ്ചിൽ മർദിച്ചു എന്നുമാണ് പരാതി. ചോദ്യം ചെയ്യൽ നടക്കുന്ന എൻഫോഴ്സ്മെന്റ് ഓഫീസിന് മുന്നിലായിരുന്നു കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീണ കെ സി വേണുഗോപാലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി.
ഡൽഹി പൊലീസ് വേണുഗോപാലിനെ കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇ ഡി ഓഫീസിലേക്ക് രാഹുൽ ഗാന്ധിക്കൊപ്പം പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനെ പോലും കടത്തിവിടാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
Content Highlights : ED Office protest march leaders taken into police custody