സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പതിനൊന്നരയ്ക്ക് ഇ ഡി ഓഫീസിൽ വെച്ചാകും സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് 11 മണിയോടെ ഇ ഡി ഓഫീസിലേക്ക് സോണിയ പുറപ്പെടും എന്നാണ് റിപ്പോർട്ടുകൾ.
കൊറോണ ബാധിച്ച് ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്പില് എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.
പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ നടത്തിയ പ്രതിഷേധത്തിന് സമാനമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും പാർട്ടി നേതാക്കൾ തെരുവിൽ ഇരുന്ന് പ്രതിഷേധിക്കും.
Content Highlights: Sonia Gandhi, Enforcement Directorate, Rahul Gandi