എമ്പുരാൻ റിലീസ്, ജീവനക്കാർക്ക് ടിക്കറ്റും ശമ്പളത്തോടെ പകുതി ദിവസത്തെ അവധിയും നൽകി കൊച്ചിയിലെ കമ്പനി; ആഗോള റിലീസ് മാർച്ച് 27 ന്

കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27 നാണു ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ദിവസം, ഈ ചിത്രം കാണുവാനായി ജോലിക്കാർക്ക് ശമ്പളത്തോടെ തന്നെയുള്ള പകുതി ദിവസത്തെ അവധിയും ചിത്രം കാണാനുള്ള ടിക്കറ്റും നൽകുകയാണ് കൊച്ചിയിലെ പ്രമുഖ കമ്പനിയായ വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ്. കാക്കനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വീറൂട്സ് വെൽനെസ്സ് സൊല്യൂഷൻസ് എമ്പുരാൻ കാണാനുള്ള ടിക്കറ്റുകളും ശമ്പളത്തോടെയുള്ള പകുതി ദിവസത്തെ അവധിയും മാർച്ച് 27 ന് തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കായി ഓഫർ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് കാണാൻ താൽപര്യപ്പെടുന്ന ജീവനക്കാരോട് ടിക്കറ്റിനായി ഹെഡ് ഓഫ് ഡിപ്പാർട്മെന്റിനെ ബന്ധപ്പെടാനും സ്റ്റാഫ് നോട്ടീസിലൂടെ അവർ അറിയിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുബാസ്കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്.

വീറൂട്സ് കൂടാതെ കൊച്ചിയിലും പുറത്തുമുള്ള മറ്റു ഒട്ടേറെ സ്ഥാപനങ്ങൾ മാർച്ച് 27 ന് ഈ ചിത്രം കാണാനായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാംഗ്ലൂരിലുള്ള ഒരു കോളേജ് വരെ ഇതിനായി അവധി നൽകിയതും വലിയ ശ്രദ്ധയാണ് നേടിയത്. കൊച്ചി ഇടപ്പള്ളിയിലെ ഐഐഡിഎം കോളേജ്, ബാംഗ്ലൂരിലെ ഗുഡ് ഷെപ്പേർഡ് ഇന്സ്ടിട്യൂഷൻ, കൊച്ചിയിലെ എഡ്യൂ ഗോ ഇന്റർനാഷണൽ, കൊച്ചി കാക്കനാട് ഉള്ള പോർട്ട്ഫോളിയോ ബിൽഡേഴ്സ് തുടങ്ങി ഇതിനോടകം തന്നെ പന്ത്രണ്ടോളം കമ്പനികളും സ്ഥാപനങ്ങളുമാണ് മാർച്ച് 27 എമ്പുരാൻ റിലീസ് പ്രമാണിച്ചു ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവധി നൽകിയിരിക്കുന്നത്. ഇവരിൽ പലരും ജീവനക്കാർക്ക് ടിക്കറ്റുകളും എടുത്തു നൽകുന്നുണ്ട്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ ചിത്രം റെക്കോർഡുകൾ കടപുഴക്കിയാണ് മുന്നേറുന്നത്. ഇതിനോടകം ആദ്യ ദിന അഡ്വാൻസ് സെയിൽസ് ആഗോള തലത്തിൽ 40 കോടി കഴിഞ്ഞ ഈ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള അഡ്വാൻസ് സെയിൽസ് 60 കോടിയും പിന്നിട്ടിട്ടുണ്ട്. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും, ഗൾഫ്, യൂറോപ്, ഓസ്ട്രേലിയ, അമേരിക്ക, തുടങ്ങിയ വിദേശ മാർക്കറ്റുകളിലും ഈ ചിത്രം പ്രീ സെയിൽസ് കൊണ്ട് മാത്രം മലയാള സിനിമയിലെ നിലവിലുള്ള കളക്ഷൻ റെക്കോർഡുകളിൽ ഏറിയ പങ്കും ഭേദിച്ച് കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
കോ പ്രൊഡ്യൂസർ – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്