തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി
Posted On July 23, 2023
0
274 Views

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തിരമായി തിരിച്ചിറക്കി.
ഉച്ചയ്ക്ക് 1.18ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്നത്. വിമാനത്തിന്റെ എ.സിയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു ഒരു മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.ഇവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.