വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു
Posted On July 3, 2022
0
356 Views
പഞ്ചാബ് ജലാലാബാദിലെ വിക്രംപൂർ ഗ്രാമത്തിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത് കൂടാതെ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഗ്യാസ് സിലിണ്ടറിലെ ലീക്കാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
Content Highlight: Four people, Death, gas cylinder, marriage, Blast











